Around UsLatest news

ആരോഗ്യമന്ത്രിയായി വീണ ജോര്‍ജ്ജ്; ജലവിഭവം റോഷി അഗസ്റ്റിന്, വൈദ്യുതി വകുപ്പ് കെ. കൃഷ്ണൻകുട്ടിക്ക്; വകുപ്പുകള്‍ സംബന്ധിച്ച് അന്തിമരൂപമായി

ഘടകക്ഷികൾക്ക് സുപ്രധാന വകുപ്പുകൾ

രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമരൂപമായി. കെ.കെ ശൈലജയുടെ പിന്‍ഗാമിയായി വീണ ജോര്‍ജ്ജ് ഇനി കേരളത്തിന്റെ ആരോഗ്യവകുപ്പിനെ നയിക്കും. ഘടകക്ഷികൾക്ക് സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി പിണറായി വിജയന്‍ നൽകി.

വൈദ്യുതി വകുപ്പ് ജനതാദളിന്റെ കെ. കൃഷ്ണൻകുട്ടിക്കും ജലവിഭവം കേരള കോൺഗ്രസ്സ് എമ്മിന്റെ റോഷി അഗസ്റ്റിനും നൽകി. ധന വകുപ്പ് കെഎൻ ബാല​ഗോപാലിനും പ്രവാസികാര്യം അബ്ദുറഹിമാനും തുറമുഖവകുപ്പ് അഹമ്മദ് ദേവർകോവിലിനും ഗതാഗതം ആന്റണി രാജുവിനും വ്യവസായം പി. രാജീവിനുമായിരിക്കും.

എംവി ഗോവിന്ദന് എക്സൈസ് വകുപ്പും തദ്ദേശ ഭരണ വകുപ്പും സഹകരണം രജിസ്ട്രേഷൻ വകുപ്പുകള്‍ വി എൻ വാസവനും പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും മുഹമ്മദ് റിയാസിനും ലഭിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ആര്‍ ബിന്ദുവിന്. ദേവസ്വം പാർലമെന്ററി കാര്യ വകുപ്പ് കെ രാധാകൃഷ്ണനും തൊഴിൽ വകുപ്പ് വി ശിവൻകുട്ടിക്കും നൽകി.

മന്ത്രിമാരും വകുപ്പുകളും:

പിണറായി വിജയന്‍- പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്, ഐടി, പരിസ്ഥിതി

കെ.എന്‍. ബാലഗോപാല്‍- ധനകാര്യം

വീണ ജോര്‍ജ്- ആരോഗ്യം

പി. രാജീവ്- വ്യവസായം

കെ.രാധാകൃഷണന്‍- ദേവസ്വം, പാര്‍ലമെന്ററി കാര്യം, പിന്നാക്കക്ഷേമം

ആര്‍.ബിന്ദു- ഉന്നത വിദ്യാഭ്യാസം

വി.ശിവന്‍കുട്ടി – പൊതുവിദ്യാഭ്യാസം, തൊഴില്‍

എം.വി. ഗോവിന്ദന്‍- തദ്ദേശസ്വയംഭരണം, എക്സൈസ്

പി.എ. മുഹമ്മദ് റിയാസ്- പൊതുമരാമത്ത്, ടൂറിസം

വി.എന്‍. വാസവന്‍- സഹകരണം, രജിസ്ട്രേഷൻ

കെ. കൃഷ്ണന്‍കുട്ടി- വൈദ്യുതി

ആന്റണി രാജു- ഗതാഗതം

എ.കെ. ശശീന്ദ്രന്‍- വനം വകുപ്പ്‌

റോഷി അഗസ്റ്റിന്‍- ജലവിഭവ വകുപ്പ്

അഹമ്മദ് ദേവര്‍കോവില്‍- തുറമുഖം

സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം

വി. അബ്ദുറഹ്‌മാന്‍- ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം

ജെ.ചിഞ്ചുറാണി- ക്ഷീരവകുപ്പ്, മൃഗസംരക്ഷണം

കെ.രാജന്‍- റവന്യു

പി.പ്രസാദ്- കൃഷി

ജി.ആര്‍. അനില്‍- സിവില്‍ സപ്ലൈസ്

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങളെ ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കാന്‍ ശ്രമിക്കുമെന്ന് വീണാ ജോര്‍ജ്ജ്. വകുപ്പ് ഏതാണെങ്കിലും അത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും വീണ ജോര്‍ജ്ജ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ആറന്മുളയില്‍ നിന്ന് ഇത് രണ്ടാം തവണയാണ് വീണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ബുധനാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റേതാണ് തീരുമാനം. എല്ലാ മന്ത്രിമാരുടെയും വകുപ്പുകള്‍ നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയെയാണ് ഇടതുമുന്നണിയോഗം ചുമതലപ്പെടുത്തിയിരുന്നത്.

 

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close