Al-SociaLatest newsYouth

സന്തോഷ് രാമന്റെ ബറോസ് ഡിസൈനിൽ ടാറ്റൂവൊരുക്കി സേതു; സോഷ്യൽ മീഡിയയിലെ ചർച്ചയായി ലാലേട്ടന്റെ ടാറ്റൂ

ബറോസ്, ലാലേട്ടൻ, ടാറ്റൂ പിന്നെ സേതുവും..!

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിന്റെ മലയാളം പതിപ്പിൽ അവതാരകൻ നടൻ മോഹൻലാലാണ്. ബി​ഗ് ബോസിലെ വീക്കെൻഡ് എപ്പിസോഡുകളിൽ മത്സരാർത്ഥികളെ കാണാൻ മോഹൻലാൽ എത്താറുണ്ട്. കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിലെത്തിയപ്പോൾ എല്ലാവരും മോഹൻലാലിന്റെ കൈയിൽ മുൻപില്ലാത്ത ഒരു പ്രത്യേകത കണ്ടെത്തി. ഫിലിം കൺസെപ്റ്റ് ആർട്ടിസ്റ്റ് സേതു ശിവാനന്ദന്‍ ചെയ്ത പുതിയ ടാറ്റൂവായിരുന്നു അത്. പ്രേക്ഷകരുടെ പ്രിയങ്കരനായ ലാലേട്ടന്റെ കൈപ്പത്തിയുടെ മേൽഭാഗത്ത് കണ്ടെത്തിയ പുതിയ ടാറ്റൂവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.

ബറോസ് എന്നാണ് സേതു മോഹൻലാലിന്റെ കയ്യിലെ ടാറ്റൂവിൽ എഴുതിയിരിക്കുന്നത്. ആർട്ട് ഡയറക്ടർ സന്തോഷ് രാമനാണ് ഡിസൈനർ. അതേ മാതൃകയിൽ ചെയ്ത ടാറ്റൂവിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകനോ മേയ്‌ക്കപ്പ് ആർട്ടിസ്‌റ്റിനോ വേണ്ട കഥാപാത്രത്തെ വരയിലൂടെ ആവിഷ്കരിക്കുന്ന കലയാണ് ഫിലിം കൺസെപ്റ്റ് ആർട്ടിസ്റ്റിന്റെ ജോലി. ഇതിന് പുറമെ, പ്രോസ്തെറ്റിക്സ്, ടാറ്റൂ, പെയിന്റിംഗ് തുടങ്ങിയവയും സേതു ശിവാനന്ദന്‍ ചെയ്യാറുണ്ട്.

മോഹൻലാലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആദ്യ സിനിമയാണ് ബറോസ്. ഈ സിനിമയുടെ കൺസെപ്റ്റ് ആർട്ട് ജോലികൾക്കിടെയാണ് ‘ബറോസ് ടാറ്റൂ വർക്ക്’ സേതു പൂർത്തീകരിച്ചത്. കാക്കനാട്ട് വച്ചായിരുന്നു ഇത്. താൻ ചെയ്ത ടാറ്റൂ വർക്ക് ലാലേട്ടന് ഇഷ്ടപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് സേതു പറഞ്ഞു. അതേസമയം, ടാറ്റൂവിനെക്കുറിച്ച് ബിഗ്‌ബോസ് താരങ്ങൾ മോഹൻലാലിനോട് ചോദിച്ചപ്പോൾ മറുപടി അദ്ദേഹം ചിരിയിൽ ഒതുക്കി.

മോഹൻലാലിന്റെ കൈ, സേതു ടാറ്റൂ ചെയ്ത ശേഷം

വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ ഏകദേശ പ്രമേയം. മോഹൻലാൽ തന്നെയാണ് നായക കഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്.

സന്തോഷ് ശിവനാണ് ഛായാഗ്രാഹകൻ. ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. എറണാകുളം, ഗോവ തുടങ്ങിയ ലൊക്കേഷനുകളിലാണ് ഷൂട്ടിങ്. ത്രി ഡി ചിത്രമായി ഒരുങ്ങുന്ന ‘ബറോസി’ന്റെ ആദ്യ ഷെഡ്യൂളിൽ മോഹൻലാൽ ഉൾപ്പെടാത്ത രംഗങ്ങളാണ് ഷൂട്ട് ചെയ്തത്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം തൽക്കാലം നിർത്തി വെച്ചിരിക്കുകയാണ്.

ടാറ്റൂ ചെയ്യുന്നതിനിടെ മോഹൻലാലിനൊപ്പം ആർട്ടിസ്റ്റ് വിക്കിയും സേതുവും
Tags
Show More

Babu

Guest author

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close