ElectionLatest news

കേരളത്തിൽ വോട്ടുകച്ചവടം നടന്നത് എവിടെയൊക്കെ ?

കേരളത്തിൽ വോട്ടുകച്ചവടം നടന്നതായി വിവിധ കക്ഷി നേതാക്കൾ ആരോപണം ഉന്നയിച്ച നിയമസഭാ തിരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത്. വോട്ടുകച്ചവടം നടന്നത് എവിടെയൊക്കെ എന്ന് ആരോപണത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കാം.

പാലക്കാട്ട് കോൺഗ്രസ്-ബിജെപി വോട്ടുകച്ചവടം നടന്നതായി ആരോപിച്ചത് മന്ത്രി എ കെ ബാലനാണ്. “തൃത്താലയിലും, നെന്‍മാറയിലും, ഒറ്റപ്പാലത്തും ബിജെപി കോണ്‍ഗ്രസിന് വോട്ടുനല്‍കി പകരം പാലക്കാട്ടും മലമ്പുഴയിലും കോണ്‍ഗ്രസ് തിരിച്ചു സഹായിച്ചു. ഇ ശ്രീധരനെ പാലക്കാട്ട് കൊണ്ടുവന്നത് ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. രമേശ് ചെന്നിത്തലയ്ക്കും, ഉമ്മന്‍ചാണ്ടിക്കും ജയിക്കാന്‍ ബിജെപിയുടെ വോട്ടുവേണമായിരുന്നു.”- എ കെ ബാലൻ ആരോപിച്ചു.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ കോൺഗ്രസ്സ് ബിജെപി വോട്ടുകച്ചവടം ഉണ്ടാകുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. ബിജെപിക്ക് നിഷ്പക്ഷ വോട്ടുകള്‍ ഇല്ലെന്നും ഉള്ളത് പാര്‍ട്ടി വോട്ടുകള്‍ മാത്രമാണെന്നും സ്വരാജ് പറഞ്ഞു. ട്വന്റിഫോര്‍ ന്യൂസ് ചാനലിനോടാണ് സ്വരാജ് ഇക്കാര്യം പറഞ്ഞത്. തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചു നിന്നാലും യുഡിഎഫ് സ്ഥാനാർഥി കെ ബാബു തോല്‍ക്കും. വോട്ട് മറിയുന്നതിനെ കുറിച്ച് കെ ബാബു തന്നെയാണ് പറഞ്ഞത്. ഇതേക്കുറിച്ച് ബിജെപിയും കോണ്‍ഗ്രസും ജനങ്ങളോട് വിശദീകരിക്കണമെന്നും എം സ്വരാജ് ആവശ്യപ്പെട്ടു.

ഗുരുവായൂരില്‍ വോട്ടുകച്ചവടം സംബന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ അണികളുടെ തന്നെ പരസ്യ പ്രതിഷേധമുണ്ടായി. മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്‌മണ്യന്റെ പത്രിക തള്ളിയത് ന്യായീകരിക്കാനാവാതെ വന്നതിനാലാണ് ബിജെപി നേതൃത്വത്തിനെതിരെ പ്രതിഷേധമുണ്ടായത്. വോട്ട് കച്ചവടത്തിന്റെ ഭാഗമായാണ് പത്രിക തള്ളിയതെന്ന ആരോപണമാണ് ബിജെപി നേരിട്ടത്.

സംസ്ഥാനത്ത് വോട്ടുകച്ചവടം നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തൽ നടത്തി വിവാദങ്ങൾക്ക് തുടക്കമിട്ടത് മുതിര്‍ന്ന ബിജെപി നേതാവ് ഒ രാജഗോപാലായിരുന്നു. കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യം ഉണ്ടായിട്ടുണ്ടെന്നും മലബാര്‍ മേഖലകളിയായിരുന്നു ഇത് ശക്തമെന്നും രാജഗോപാല്‍ വ്യക്തമാക്കി. നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു പ്രാദേശിക തലത്തിലുള്ള ധാരണയെന്നും അദ്ദേഹം സമ്മതിച്ചു. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

കോണ്‍ഗ്രസുകാര്‍ നേമത്ത് ബിജെപിക്ക്‌ ‌വോട്ടുമറിച്ചു എന്ന് വി ‌സുരേന്ദ്രൻപിള്ളയും നേരത്തെ വെളിപ്പെടുത്തിയിരുന്നു. വോട്ടുകച്ചവടം ഉറപ്പിച്ചത്‌ പോളിങ്ങിന്‌ രണ്ടു ദിവസം മുമ്പ് ആണെന്നാണ് അദ്ദേഹം പറഞ്ഞത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close