Latest newsOther Creatives

മൈ മോം: വെറും 5 മണിക്കൂറിൽ തയാറാക്കിയ ഇംഗ്ലീഷ് ആല്‍ബം പുറത്തിറങ്ങി

സേതു ശിവാനന്ദന്‍ സംവിധാനം ചെയ്ത ഈ ആല്‍ബത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

വെല്ലുവിളികൾ നിറഞ്ഞ ഈ കോവിഡ് കാലത്ത് ഒരു മ്യൂസിക്കൽ ആൽബം ഔട്ട്ഡോറിൽ ഷൂട്ട്‌ ചെയ്യാൻ പാടാണ് എന്ന് പറഞ്ഞാൽ പോരാ, പെടാപ്പാട് തന്നെയാണ്. ഫോർട്ട്‌ കൊച്ചിയിൽ ഷൂട്ടിംഗ് അനുമതി എന്നതായിരുന്നു വളരെ വിഷമം നിറഞ്ഞ ആദ്യ കടമ്പ. അത് മറികടന്ന് വെറും 5 മണിക്കൂര്‍ കൊണ്ട് ഷൂട്ട്‌ ചെയ്തു തയാറാക്കിയ ഒരു ഇംഗ്ലീഷ് ആല്‍ബം പുറത്തിറങ്ങി. പേര് “മൈ മോം.” ഫിലിം കൺസെപ്റ്റ് ആർട്ടിസ്റ്റ് സേതു ശിവാനന്ദന്‍ സംവിധാനം ചെയ്ത ഈ ആല്‍ബത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

പ്രവാസിയായ തിരുവനന്തപുരം സ്വദേശിനി അജിതലാൻസിലറ്റ് ആണ് ആംഗലേയ പശ്ചാത്തലത്തിലുള്ള ആൽബത്തിന്റെ രചയിതാവ്. “മൈ മോ”മിലെ മറ്റു അണിയറ പ്രവർത്തകർ- സംഗീതം: ശ്യാം ധർമൻ, ഗായിക: അനഘ സുനിൽ, ക്യാമറ: എബി പി. റോബിൻ, ആർട്ട്: വിക്കി.

അമ്മയെന്ന നിത്യസത്യത്തിന്റെ, ജന്മാന്തരങ്ങളിലൂടെ പകർന്നു വരുന്ന സ്നേഹോഷ്മളമായ അനുഭൂതി ഈ ആൽബത്തിൽ അനുഭവിപ്പിക്കാൻ സേതുവിന്‌ കഴിഞ്ഞിട്ടുണ്ട്. ജനിച്ചു 4-ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞു മുതൽ വയോധിക വരെ കഥാപാത്രങ്ങളായി വരുന്ന “MY MOM” ന്റെ ചിത്രീകരണത്തിനിടെ നേരിട്ട വെല്ലുവിളികൾ മറികടക്കാനായത് ദൈവകൃപയാലാണ് എന്ന് സംവിധായകൻ സേതു ശിവാനന്ദന്‍.

ചിത്രീകരണത്തിന് ഞങ്ങൾക്ക് വളരെ സമ്മർദ്ദമുണ്ടായിരുന്നു. ആ സമയം ഷൂട്ടിംഗ് അനുമതി ആർക്കും നൽകുന്നുണ്ടായിരുന്നില്ല. എന്നാൽ, ക്രൗഡില്ലാതെ, ഷൂട്ടിംഗ് 5 മണിക്കൂറിനുള്ളിൽ തീർക്കാമെന്ന ഉറപ്പോട് കൂടി അനുമതി ലഭിച്ചു. 5 മണിക്കൂറിനുള്ളിൽ ഷൂട്ട്‌ തീർന്നില്ലെങ്കിൽ അടുത്ത ദിവസം പിന്നെയും അനുമതിക്കായി കാത്തുനിൽക്കേണ്ടി വരുമായിരുന്നു. ഷൂട്ടിങ്ങിന് അനുമതി നൽകിയതിനും സഹകരിച്ചതിനും കൊച്ചി പള്ളുരുത്തി പോലീസ് സ്റ്റേഷനിലെ എസ് ഐ അനിലിനോടും ഫോർട്ട്‌കൊച്ചി പോലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരോടും നന്ദി പറയാതെ വയ്യ.- സേതു പറഞ്ഞു.

‘ക്രൗഡില്ലാതെ എങ്ങനെ ഷൂട്ട് ചെയ്യാമെന്നതായിരുന്നു മറ്റൊരു വെല്ലുവിളി. ഒടുവിൽ യൂണിറ്റിനോടും ആർട്ടിസ്റ്റിനോടും ഷൂട്ടിംഗ് സമയത്തുള്ള സൈലൻസ് വിളിയും ആക്ഷൻ വിളിയും ഒഴിവാക്കാൻ തീരുമാനിച്ചു. രഹസ്യമായി ആക്ഷൻ വിളിച്ചു ക്യാമറ റോൾ ചെയ്തു. ഷൂട്ടിംഗ് സമയത്ത് വഴിയാത്രക്കാർ പോലും തിരിഞ്ഞു നിന്നാൽ, ആൾക്കൂട്ടമായാൽ, ഷൂട്ടിംഗ് ഉപേക്ഷിക്കേണ്ടിവരുമായിരുന്നു. 5 പേരിൽ കൂടുതൽ ഷൂട്ട് സമയത്ത് കൂടിനിൽക്കുവാൻ പറ്റില്ലായിരുന്നു. ഇടക്ക് ഫോർട്ട്‌ പോലീസ് സ്റ്റേഷനിൽ നിന്നും പെട്രോളിംഗ് വാഹനം വന്നുകൊണ്ടിരുന്നു… ഷൂട്ട് പാക്ക് അപ്പ്‌ ആയതിനു ശേഷമാണ് ഞങ്ങൾക്ക് ശ്വാസം നേരെ വീണതു തന്നെ. എല്ലാറ്റിനും സർവ്വേശ്വരനോടും അജിത ചേച്ചിയോടും പറഞ്ഞറിയിക്കുവാൻ കഴിയാത്തത്ര കടപ്പാടാണുള്ളത്. ഇത്രയും മഹോഹാരമായൊരു സബ്ജെക്ട് ഞങ്ങൾക്ക് സമ്മാനിച്ച ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.’- സേതു കൂട്ടിച്ചേർത്തു.

‘പത്തേമാരി’യിലെ പള്ളിക്കൽ നാരായണനും ‘ആമി’യിലെ കമലാദാസും, ‘ഞാൻ മേരിക്കുട്ടി’യിലെ മേരിക്കുട്ടിയുമെല്ലാം പ്രേക്ഷകർക്ക് മറക്കാനാകാത്ത കഥപാത്രങ്ങളാണല്ലോ? തന്റെ വിരൽത്തുമ്പിലെ മാന്ത്രികതയാൽ ഈ കഥപാത്രങ്ങളെ വരച്ചെടുത്ത കലാകാരനാണ് സേതു ശിവാനന്ദൻ. സംവിധായകനോ മേയ്‌ക്ക് അപ്പ് ആർട്ടിസ്‌റ്റിനോ വേണ്ട കഥാപാത്രത്തെ വരയിലൂടെ ആവിഷ്കരിക്കുന്ന കലയാണ് ഫിലിം കൺസെപ്റ്റ് ആർട്ടിസ്റ്റിന്റെ ജോലി. ആ ജോലിത്തിരക്കുകൾക്കിടയിലും ഔട്ട്ഡോറിൽ ഒരു മ്യൂസിക്കൽ ആൽബം കുറഞ്ഞ സമയം കൊണ്ട് സാക്ഷാൽക്കരിച്ച സേതു, യുവകലാകാരന്മാരിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.

Lancilet creation’s Lyrics – Ajitha Lancilet Direction – Sethu Sivanandan camera – Aby P Robin Cutz – Abhilash viswanath Studio – Brite Studio Music – Syam Dharman Singer – Anagha sunil art – Vicky Gomez associate director – Sudhi Maheswa R Assistant director : Rathish Rajendran makeup – Neethu Shyam Costume – SB Ratheesh Casting : Archana achus, Sisira,filomina,Dora

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close