Around UsElectionLatest news

ര​ജ​നിയുടെ പാ​ർ​ട്ടി​യു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കാം; ഉപാധികളോടെ പിന്തുണയെന്ന് കമൽ

പാ​ർ​ട്ടി​യു​ടെ ന​യ​വും ആ​ശ​യാ​ദ​ർ​ശ​ങ്ങ​ളും ര​ജ​നി​ വ്യ​ക്ത​മാക്കണമെന്ന് കമൽ

ത​മി​ഴ്നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നാ​യി ര​ജ​നി​കാ​ന്തി​ന്‍റെ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​മാ​യി യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വും ന​ട​നു​മാ​യ ക​മ​ൽ​ഹാ​സ​ൻ. എ​ന്നാ​ൽ, പിന്തുണ നിരുപാധികമല്ല. ര​ജ​നി​കാ​ന്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ട്ടി​യു​ടെ ന​യ​വും ആ​ശ​യാ​ദ​ർ​ശ​ങ്ങ​ളും വ്യ​ക്ത​മാക്കണമെന്നും അതിനു ശേ​ഷ​മേ ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് തീ​ർ​ച്ച​പ്പെ​ടു​ത്താ​ൻ ക​ഴി​യൂ​വെ​ന്നും ക​മ​ൽ വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെയാണ് ക​മ​ൽ​ഹാ​സ​ൻ തന്റെ പാർട്ടിയുടെ നിലപാട് വെളിപ്പെടുത്തിയത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ, ഈ പ്രഖ്യാപനത്തിനു രാഷ്ട്രീയ പ്രസക്തി വർധിച്ചിരിക്കുകയാണ്. രജനീകാന്തിന്റെ പാർട്ടിയുടെ പേര് “മക്കൾ സേവൈ കക്ഷി” എന്നു തീരുമാനിച്ചതിനു പിന്നാലെയാണ് മ​ക്ക​ൾ നീ​തി മ​യ്യവുമായി യോ​ജി​ച്ച് പ്ര​വ​ർ​ത്തിക്കുമെന്ന വാർത്ത പ്രചരിച്ചത്. എന്നാൽ, ആത്മീയ നിലപാടും സംഘപരിവാർ ചായ്‌വും രജനിയുടെ പാർട്ടിക്കുണ്ടെന്നും അതിനെ എതിർക്കുന്ന മ​ക്ക​ൾ നീ​തി മ​യ്യത്തിന് എങ്ങനെ യോ​ജി​ച്ച് പ്ര​വ​ർ​ത്തിക്കാനാകുമെന്ന സംശയങ്ങളും രാഷ്ട്രീയ നിരീക്ഷകർ ഉയർത്തി. അതിനു വ്യക്തത വരുത്താനാണ് മാധ്യമ പ്രവർത്തകർ കമലിനോട് തന്നെ ഇക്കാര്യം ആരാഞ്ഞത്.

കോവിഡ് സാഹചര്യത്തിൽ ആരോഗ്യം മുൻനിർത്തി പിന്മാറാൻ ഡോക്ടർമാർ ഉപദേശിച്ചെന്നും എന്നാൽ, ജനങ്ങൾക്കിടയിലേക്കിറങ്ങി പ്രവർത്തിച്ചു മരിക്കാനും തയാറെടുത്താണ് തീരുമാനമെന്നും രജനി വ്യക്തമാക്കിയിരുന്നു. ‘ജനുവരിയിൽ പാർട്ടി തുടങ്ങും. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 31ന് (ഡിസംബർ). എല്ലാം മാറും. അദ്ഭുതവും അതിശയവും സംഭവിക്കും’ എന്നായിരുന്നു രജനി ട്വീറ്റിലൂടെ പ്രഖ്യാപിച്ചത്.

നിലവിലുള്ള പാർട്ടിയെ ഉപയോഗിച്ചാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. മക്കൾ ശക്തി കഴകമെന്ന പാർട്ടിയുടെ നേതാക്കളിൽ രജനിയെയും ഉൾപ്പെടുത്തിയ ശേഷമാണ് മക്കൾ സേവൈ കക്ഷി എന്ന പുതിയ പേർ പാർട്ടിക്കു നൽകിയത്. പാർട്ടിയുടെ ചിഹ്നമായി ഓട്ടോറിക്ഷ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചു.

രണ്ടര പതിറ്റാണ്ടിലേറെയായി തമിഴ്നാട് രാഷ്ട്രീയത്തിലുയർന്നു കേൾക്കുന്ന ആകാംക്ഷാഭരിതമായ ചോദ്യത്തിനു ഉത്തരം ലഭിക്കണമെങ്കിൽ ഇനി രജനികാന്തിന്റെ പാ​ർ​ട്ടി​യു​ടെ ന​യ​വും ആ​ശ​യാ​ദ​ർ​ശ​ങ്ങ​ളും വ്യ​ക്ത​മാകണമെന്ന് മ​ക്ക​ൾ നീ​തി മ​യ്യത്തോടടുത്ത വൃത്തങ്ങൾ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close