Hot SportsYouth

മെസിയെക്കുറിച്ചുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ; ‘മെസിയെ എതിരാളിയായി ഒരിക്കലും കണ്ടിട്ടില്ല’

Champions League: Ronaldo double helps Juventus to 3-0 win over Barca

‘മെസിയെ എതിരാളിയായി ഒരിക്കലും കണ്ടിട്ടില്ല’- ചാംപ്യൻസ് ലീഗിൽ ബാഴ്സലോണയെ തകർത്ത ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞ ഈ വാക്കുകൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിലെ എതിരാളികളായ യുവന്റസിനോട് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സ പരാജയപ്പെട്ടത്. ബാഴ്‌സയ്‌ക്ക് വേണ്ടി ലയണൽ മെസിയും യുവന്റസിന് വേണ്ടി ക്രിസ്‌റ്റ‌്യാനോ റൊണാൾഡോയും കളത്തിലിറങ്ങി. എന്നാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ മെസി കളിക്കളത്തിൽ നിഷ്‌പ്രഭനായി.

യുവന്റസിനായി പെനാൽറ്റിയിലൂടെയായിരുന്നു റൊണാൾഡോയുടെ ഇരട്ട ഗോൾ (13′) , (52′). വെസ്റ്റൻ മക്കെന്നിയും യുവന്റസിന് വേണ്ടി ഒരു ഗോൾ നേടി (20′). ആദ്യ പകുതി പൂർത്തിയാകുമ്പോൾ തന്നെ ബാഴ്‌സയുടെ വല രണ്ട് തവണ കുലുങ്ങി. ഇതോടെയാണ് മെസിയും സഹകളിക്കാരും പ്രതിരോധത്തിലായത്. യുവന്റസ് പോരാളികൾ നാലു തവണ ലക്ഷ്യത്തിലേക്ക് പന്ത് പായിച്ചു. മൂന്നും ഗോളായി. എന്നാൽ ബാഴ്‌സയുടെ ഏഴു ശ്രമങ്ങളും ലക്‌ഷ്യം കണ്ടില്ല. ഫുൾടൈമിൽ യുവന്റസ് 3 – ബാഴ്‌സ – 0.

വിജയ ശേഷം റൊണാൾഡോയുടെ വാക്കുകൾ ഇപ്പോൾ വൈറൽ. മെസിയുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ഒരിക്കലും എതിരാളിയായി മെസിയെ കണ്ടിട്ടില്ലെന്നും റൊണാൾഡോ പറഞ്ഞു. പതിനാല് വർഷമായി ഞങ്ങൾ ഇരുവരും സമ്മാനങ്ങൾ പങ്കുവെക്കുകയാണ്. ഫുട്ബോൾ കളി ആവേശകരമാകാൻ പ്രതിയോഗികള്‍ എന്നൊക്കെ ചിത്രീകരിക്കേണ്ടിവന്നേക്കാം. എന്നാൽ മെസി, മെസിയുടെ ടീമിന് വേണ്ടിയും ഞാൻ എന്റെ ടീമിന് വേണ്ടിയും മികച്ച കളി പുറത്തെടുക്കാൻ ശ്രമിക്കുന്നു- റൊണാൾഡോ പറഞ്ഞു.

രണ്ടുവർഷത്തിന് ശേഷം ഇതാദ്യമായാണ് ഇരുവരും കളിക്കളത്തിൽ നേർക്കുനേർ വന്നത്. റൊണാൾഡോ ഇല്ലാതെ ഒക്ടോബറിൽ കളത്തിലിറങ്ങിയ യുവന്റസ് 2-0ന് ഹോം ഗ്രൗണ്ടിലെ മത്സരത്തിൽ ബാഴ്സലോണയോട് തോറ്റിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close