Covid 19Latest news

കോവിഡ് വാക്സിനായി അധികം കാത്തിരിക്കേണ്ടി വരില്ല; ആദ്യ വിതരണം1കോടി ആരോഗ്യ പ്രവർത്തകർക്കും മുതിർന്ന പൗരന്മാർക്കും: മോദി

കോവിഡ് വാക്സിനായി ലോക രാഷ്ട്രങ്ങൾ ഇന്ത്യയെ ഉറ്റുനോക്കുകയാണ് എന്നും പ്രധാനമന്ത്രി

അനുമതി ലഭിച്ചാലുടൻ കോവിഡ് മഹാമാരിയെ നിര്‍മാര്‍ജ്ജനം ചെയ്യാനായി ഇന്ത്യയിലുടനീളം വാക്സിൻ വിതരണം ആരംഭിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കോടി ആരോഗ്യ പ്രവർത്തകർക്കും ഗുരുതര രോഗമുള്ളവർക്കും മുതിർന്ന പൗരന്മാർക്കുമായിരിക്കും ആദ്യം വിതരണം ചെയ്യുക. ആഴ്ചകൾക്കകം വാക്സിൻ വിതരണം ആരംഭിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. രാജ്യത്തെ കോവിഡ് വ്യാപന സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജനങ്ങളുടെ ആരോഗ്യത്തിന് മുന്തിയ പരിഗണനയാണ് കേന്ദ്രം നൽകുന്നത്. വാക്‌സിനേഷൻ രംഗത്ത് വൈദഗ്ധ്യവും പരിചയസമ്പത്തുമുള്ള വൻ സംഘം രാഷ്ട്രത്തിനുണ്ട്. കോവിഡ് വാക്സിനു വേണ്ടി ഇനിയും അധികം കാത്തിരിക്കേണ്ടി വരില്ല എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത് എന്നും നരേന്ദ്ര മോദി അറിയിച്ചു.

നിരവധി രാജ്യങ്ങൾ കോവിഡ് വാക്സിനുകൾക്കായുള്ള ശ്രമം തുടരുകയാണെങ്കിലും ലോകം ഇന്ത്യയെയാണ് പ്രതീക്ഷാപൂർവം ഉറ്റുനോക്കുന്നത് എന്നും മോദി അഭിപ്രായപ്പെട്ടു. നമ്മുടെ ശാസ്ത്രജ്ഞന്മാർ ഫലപ്രദമായ കോവിഡ് വാക്സിനായുള്ള പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലെത്തി. അവർക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. ഒരേ സമയം സുരക്ഷിതവും വിലക്കുറവുമുള്ള കോവിഡ് വാക്സിനുകൾക്കായാണ് എല്ലാവരും കാത്തിരിക്കുന്നത്. ലോക രാഷ്ട്രങ്ങൾ അതിനാൽ ഇന്ത്യയെ ഉറ്റുനോക്കുകയാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.

അധ്യക്ഷനായ നരേന്ദ്രമോദിക്കു പുറമെ ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സിങിലൂടെ നടന്ന യോഗത്തില്‍ പങ്കെടുത്തു. കോവിഡ് സാഹചര്യം ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത രണ്ടാമത്തെ സര്‍വകക്ഷി യോഗമാണിത്.

കോവിഡ് പ്രതിരോധ വാക്സിന്‍ വികസിപ്പിക്കുന്നതിനും നിര്‍മിക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മൂന്നു സംഘങ്ങളുമായി നേരത്തെ പ്രധാനമന്ത്രി മോദി വിര്‍ച്വല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ജെന്നോവ ബയോഫാര്‍മ, ബയോളജിക്കല്‍ ഇ ലിമിറ്റഡ് ഹൈദരാബാദ്, ഹൈദരാബാദ് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ് ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ ഗവേഷക സംഘങ്ങള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close