EntertainmentHeadlineLatest newsMovie

ഒടിടി സിനിമാ തെരഞ്ഞെടുപ്പ്: പ്രധാന മാനദണ്ഡങ്ങൾ വെളിപ്പെടുത്തി ആമസോൺ പ്രൈം കണ്ടന്റ് മേധാവി

സ്വന്തം മൊബൈൽ ഫോണിലോ സ്മാർട്ട് ടിവിയിലോ സ്ട്രീം ചെയ്യുമ്പോൾ പ്രേക്ഷകരെ പിടിച്ചിരുത്താൻ പോന്നതായിരിക്കണം ഒടിടി റിലീസ് സിനിമകൾ എന്ന് ആമസോൺ പ്രൈം കണ്ടന്റ് മേധാവി വിജയ് സുബ്രഹ്മണ്യം. അതിൽ പ്രധാനം ഉള്ളടക്കമാണ്. ഉള്ളടക്കത്തിലെ വൈവിധ്യത്തിനാണ് പ്രഥമ പരിഗണന. സീയു സൂൺ തിര‍ഞ്ഞെടുത്തത് കഥ കേട്ടിട്ടാണ്. ടെക്സ്പെറ്റേഷൻ 2020 ൽ സ്ട്രീമിങ് കണ്ടന്റ് ഇക്കോ സിസ്റ്റം എന്ന സെഷനിലെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ആമസോൺ പ്രൈം വിഡിയോ ഡയറക്ടർ ആൻഡ് ഹെഡ്– കണ്ടന്റ്, ഇന്ത്യ വിജയ് സുബ്രഹ്മണ്യം.

പ്രൈം വിഡിയോസ് ഇന്ത്യയിലെത്തിയിട്ട് 4 വർഷമായി. വിവിധ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്താനാണ് ആമസോൺ പ്രൈം ശ്രമിക്കുന്നത്. അവരുടെ അഭിരുചികൾക്കനുസരിച്ചുള്ള ഉള്ളടക്കമാണ് എപ്പോഴും നൽകാൻ ശ്രമിക്കുന്നതെന്നും വിജയ് സുബ്രഹ്മണ്യം പറഞ്ഞു.

ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പുതിയ ആളുകൾക്കും ഏറെ അവസരങ്ങൾ സൃഷ്ടിക്കുന്നു. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സിനിമകളെ കൂടുതൽ പേരിലേക്ക് എത്തിക്കുമെന്നും വിജയ് സുബ്രഹ്മണ്യം പറഞ്ഞു. തിയറ്ററുകളിലേക്ക് എത്താനാകാത്ത പ്രേക്ഷകർക്കായി വീടുകളിൽ തിയറ്റർ അനുഭവം സൃഷ്ടിക്കാനാണ് ആമസോൺ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ചലച്ചിത്ര പ്രവർത്തകർക്ക് വെല്ലുവിളികളുണ്ട്. അതേസമയം കൂടുതൽ അവസരങ്ങളും ഒടിടികൾ സൃഷ്ടിക്കുന്നുണ്ട്, അദ്ദേഹം വ്യക്തമാക്കി.

മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയിൽ തിയറ്ററുകളുടെ എണ്ണം കുറവാണ്. ഇന്ത്യയിൽ ഏകദേശം 9500 തിയറ്ററുകൾ മാത്രമാണ് ഉള്ളത്. 150 കോടിയോളം ജനങ്ങൾക്കിത് അപര്യാപ്തമാണ്. അതുകൊണ്ടു തന്നെ ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമകളെ കൂടുതൽ പേരിലേക്ക് എത്തിക്കുമെന്നാണ് പ്രതീക്ഷ എന്ന് വിജയ് സുബ്രഹ്മണ്യം പറഞ്ഞു. സ്മാർട് ടിവികളുടെ വില കുറയുന്നതും ഇന്റർനെറ്റ് കൂടുതൽ പേരിലേക്ക് എത്തുന്നതും പ്രതീക്ഷ വർധിപ്പിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close