BusinessLatest news

ഭാരത് ഗ്യാസ് സ്വകാര്യവത്കരണം: സബ്‌സിഡിയുള്ള എല്‍പിജി കണക്ഷനുകള്‍ മറ്റുകമ്പനികളിലേയ്ക്ക് മാറ്റും

ബിപിസിഎലിന്റെ സബ്‌സിഡി നിരക്കില്‍ നല്‍കുന്ന എല്‍പിജി കണക്ഷനുകള്‍ മറ്റു പൊതുമേഖലാ കമ്പനികളിലേയ്ക്ക് മാറ്റുമെന്ന് റിപ്പോർട്ട്. സ്വകാര്യവത്കരണ നടപടികള്‍ പുരോഗമിക്കുന്നതിനാലാണിത്. കണക്ഷനുകള്‍ മാറ്റുന്നതിനായി പെട്രോളിയം മന്ത്രാലയം ഉടനെ മന്ത്രിസഭയുടെ അനുമതി തേടും. മൂന്നു മുതല്‍ അഞ്ചുവര്‍ഷം കൊണ്ട് കൈമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യമെന്നാണ് റിപ്പോർട്ട്.

ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയിലേയ്ക്കാകും ഭാരത് ഗ്യാസിന്റെ ഉപഭോക്താക്കളെ മാറ്റുക. ഇന്ത്യന്‍ ഓയിലിന്റെ ഇന്‍ഡേനും ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ എച്ച്പിയുമാണ് പാചക വാതകം (എല്‍പിജി) വിതരണം ചെയ്യുന്നത്.

പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് സബ്‌സിഡി തുക യഥാസമയം ലഭിക്കാറില്ല. വര്‍ഷങ്ങളോളം ഇത് വൈകാറുമുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും വിലനിയന്ത്രണം നീക്കയതിനു ശേഷം നിലവില്‍ പാചക വാതകത്തിനും മണ്ണെണ്ണയ്ക്കുമാണ് സബ്‌സിഡി നല്‍കിവരുന്നത്.

2020 സാമ്പത്തിക വര്‍ഷം അവസാനം സബ്‌സിഡി ഇനത്തില്‍ കമ്പനികള്‍ക്ക് ലഭിക്കാനുള്ളത് 27,000 കോടി രൂപയാണ്. ഐഒസിക്ക് 50ശതമാനവും ബിപിസിഎലിന് 25ശതമാനവും എച്ച്പിസിഎലിന് 25ശതമാനവും തുക ലഭിക്കാനുണ്ട്.

സ്വകാര്യവത്കരണം പൂര്‍ത്തിയായാല്‍ പുതിയ ഉടമകള്‍ ഇതിനെതിരെ രംഗത്തു വരാനിടയുള്ളത് കൊണ്ടാണ് നിലവിലുള്ള ഉപഭോക്താക്കളെ മറ്റ് പൊതുമേഖലാ കമ്പനികളിലേയ്ക്ക് മാറ്റുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close