BusinessLatest news

ട്വിറ്ററിൽ 10 ലക്ഷം ഫോളോവേഴ്സ്: പുത്തൻ റെക്കോർഡിൽ റിസർവ് ബാങ്ക്

ട്വിറ്ററിൽ 10 ലക്ഷം ഫോളോവേഴ്സ് എന്ന പുത്തന്‍ റെക്കോര്‍ഡ് തീര്‍ത്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ പത്ത് ലക്ഷം ഫോളോവേഴ്സ് എന്ന നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ സെന്‍ട്രല്‍ ബാങ്കാണ് റിസര്‍വ് ബാങ്ക്.

അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിനെയും, യൂറോപ്യൻ സെൻട്രൽ ബാങ്കിനെയും (ഇ.സി.ബി) പിന്തള്ളിയാണ് റിസർവ് ബാങ്കിന്റെ ഈ നേട്ടം.

2012 ജനുവരിയിലാണ് റിസർവ് ബാങ്ക് മൈക്രോ ബ്ളോഗിങ് ആപ്പായ ട്വിറ്ററിൽ അക്കൗണ്ട് തുറന്നത്. @RBI എന്നാണ് ട്വിറ്ററിൽ റിസർവ് ബാങ്കിന്റെ ഹാൻഡിൽ.

2020 സെപ്‌തംബർ 27ന് ഫോളോവർമാരുടെ എണ്ണം 9.66 ലക്ഷമായിരുന്നു. എന്നാൽ ഇന്നലെ ഇത് 10 ലക്ഷം കടന്നു. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം ഇന്നലെ ട്വീറ്റ് ചെയ്‌തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close