Around UsLatest news

രണ്ടില ജോസിന്: ഹൈക്കോടതി വിധിക്കെതിരെ അപ്പീലിനൊരുങ്ങി ജോസഫ്

കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് രണ്ടില ചിഹ്നം.പി ജെ ജോസഫ് ഹൈക്കോടതിയിൽ
സമർപ്പിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരേയുള്ള ഹർജിയാണ് തള്ളിയത്.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടില ചിഹ്നം കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിന് നൽകിയ തീരുമാനമാണ് ഹൈക്കോടതി ശരിവെച്ചിരിക്കുന്നത്.

ജോസ് കെ. മാണി വിഭാഗത്തിന് കേരള കോൺഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും അനുവദിച്ചുകൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെയാണ് ജോസഫ് കോടതിയെ സമീപിച്ചത്.

ഹൈക്കോടതി രണ്ടില ചിഹ്നം പി ജെ ജോസഫിന്റെ ആദ്യ ഹർജിയിൽ മരവിപ്പിച്ചിരുന്നു. തുടർന്ന്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ്.കെ.മാണി വിഭാഗത്തിന് ടേബിൾ ഫാനും അനുവദിച്ചിരുന്നു.

ഹൈക്കോടതി വിധി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഭൂരിപക്ഷ വിധിയോട് യോജിച്ചു കൊണ്ടാണ് വന്നിരിക്കുന്നത്.തിരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാരത്തിലും അവകാശത്തിലും ഇടപെടില്ല എന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണം ആവേശത്തിലേറിയ വേളയിലാണ് പ്രതികൂലമായ വിധി ജോസഫിന് വന്നിരിക്കുന്നത്.നിയമപരമായ മാർഗത്തിലൂടെ മേൽക്കോടതിയെ സമീപിക്കുക എന്നതു മാത്രമാണ് പി ജെ ജോസഫിന് മുൻപിലുള്ളത്.ജോസ് കെ.മാണി വിഭാഗവും ജോസഫ് വിഭാഗവും പാല ഉപതിരഞ്ഞെടുപ്പ് സമയത്താണ് ചിഹ്നത്തെ ചൊല്ലി തർക്കത്തിലായത്.

ഹൈക്കോടതി വിധിക്കെതിരേ തിങ്കളാഴ്ച അപ്പീൽ നൽകാനാണ് പി ജെ ജോസഫ് തിരുമാനിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close