Movie

ബ്രിട്ടനിൽ കൊറോണ ഇപ്പോൾ വില്ലനല്ല; ബ്രഹ്മാണ്ഡ സിനിമാ നിർമാണം പുനരാരംഭിച്ചു

ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റോബർട്ട് പാറ്റിൻസൺ നായകന്നായെത്തുന്ന ദി ബാറ്റ്മാൻന്റെ ചിത്രീകരണം യുകെയിൽ പുനരാരംഭിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചിത്രത്തിന്റെ നിർമ്മാണം മാർച്ചിൽ  നിർത്തിവച്ചിരുന്നു. യുകെയിലെ വാർണർ ബ്രദേഴ്‌സ് സ്റ്റുഡിയോയിൽ പുതിയ സെറ്റുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

മാറ്റ് റീവ്സ് സംവിധാനം ചെയ്യുന്ന ബാറ്റ്മാന് ഏകദേശം മൂന്ന് മാസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്, വർഷാവസാനത്തോടെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് നിർമ്മാതാക്കളുടെ  പ്രതീക്ഷ. ഷൂട്ടിംഗ് സമയ ബന്ധിതമായി പൂർത്തീകരിക്കാൻ പാറ്റിൻസണും മറ്റ് അഭിനേതാക്കളും കാത്തിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.

സോ ക്രാവിറ്റ്സ്, പോൾ ഡാനോ, ജെഫ്രി റൈറ്റ്, ജോൺ ടർട്ടുറോ, പീറ്റർ സർസ്ഗാർഡ്, ജെയ്‌ം ലോസൺ, ആൻഡി സെർകിസ്, കോളിൻ ഫാരെൽ എന്നിവരാണ് അഭിനേതാക്കൾ. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ടാണ് ചിത്രീകരണം.

ഫന്റാസ്റ്റിക് ബീസ്റ്റ്സ് മൂന്നാം ഭാഗത്തിന്റെയും വേർ ട്ടു ഫൈൻഡ് തെംമിന്റെയും ഷൂട്ടിംഗ് ഉടൻ പുനരാരംഭിച്ചേക്കും. ഇതോടെ സിനിമാ വ്യവസായം പാക്കപ്പ്  ചെയ്യേണ്ടി വരില്ലെന്ന ശുഭപ്രതീക്ഷ വളർന്നു. എന്നാൽ ഏറെ പ്രതീക്ഷ നൽകുന്ന ഹാരി പോട്ടർ സ്പിൻ-ഓഫ് ഫ്രാഞ്ചൈസ്സിൻെറ നിർമ്മാണം മാർച്ചിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.

(END)

 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close